ഇ​ന്ത്യ-​ആ​സി​യ​ൻ വ്യാ​പാ​ര ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ധാ​ര​ണ: എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കണം

ഡ​ൽ​ഹി: ഇ​ന്ത്യ-​ആ​സി​യ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ ധാ​ര​ണ. ലാ​വോ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്ത ഇ​ന്ത്യ-​ആ​സി​യാ​ന്‍ ഉ​ച്ച​കോ​ടി​യി​ലാ​ണു ധാ​ര​ണ.

2009 ല്‍ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ ഒ​പ്പു​വ​ച്ച ഇ​ന്ത്യ ആ​സി​യ​ൻ ക​രാ​ർ കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. പാ​മോ​ലി​ൻ, തോ​ട്ടം വി​ള​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്കു​ന്ന​തി​ന് എ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​സി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ക​രാ​ർ പ്ര​കാ​രം ന​ൽ​കു​ന്ന ഇ​ള​വ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും തു​ട​ങ്ങി​യി​രു​ന്നു.

എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉ​ച്ച​കോ​ടി​ക്കു ശേ​ഷം പു​റ​ത്തു വ​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന പ​റ​യു​ന്നു. ഇ​ന്നു കി​ഴ​ക്ക​നേ​ഷ്യ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ന​രേ​ന്ദ്ര മോ​ദി മ​ട​ങ്ങും.

Related posts

Leave a Comment