ഇ​ര​ട്ട​യാ​റി​ല്‍ വീ​ട് ക​ത്തി​ 10 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം; കു​രു​മു​ള​ക്, ഏ​ല​യ്ക്ക, റ​ബ​ര്‍ ഷീ​റ്റ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു

ഇ​ടു​ക്കി: ഇ​ര​ട്ട​യാ​ര്‍ നാ​ലു​മു​ക്കി​ല്‍ വീ​ട് ക​ത്തി ന​ശി​ച്ചു. നാ​ലു​മു​ക്ക് ച​ക്കാ​ല​യി​ല്‍ ജോ​സ​ഫ് മ​ത്താ​യി​യു​ടെ പ​ഴ​യ വീ​ടി​നാ​ണ് ഇ​ന്ന​ലെ രാ​ത്രി 9.15 ഓ​ടെ തീ​പി​ടി​ച്ച​ത്. സ്റ്റോ​ര്‍ റൂം ​കൂ​ടി​യാ​യ ഇ​വി​ടെ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന റ​ബ​ര്‍​ഷീ​റ്റി​ന് പു​ക​യി​ട്ട​പ്പോ​ള്‍ തീ ​പ​ട​ര്‍​ന്ന​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

നാ​ട്ടു​കാ​രു​ടെ​യും ക​ട്ട​പ്പ​ന​യി​ല്‍നി​ന്നെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​ത്തി​ന്‍റെ​യും ഒ​രു മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ച​ത്. ത​ങ്ക​മ​ണി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും മ​ക​നും തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഓ​ടി​മാ​റി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു.

സ്റ്റോ​ര്‍ റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1,000 കി​ലോ കു​രു​മു​ള​ക്, 300 കി​ലോ ഏ​ല​യ്ക്ക, 500 കി​ലോ റ​ബ​ര്‍ ഷീ​റ്റ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ക​ത്തി ന​ശി​ച്ചു. വീ​ടും പൂ​ര്‍​ണ​മാ​യും ത​ന്നെ ക​ത്തി​ന​ശി​ച്ചു.

10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ന​ന്ദ് സു​നി​ല്‍​കു​മാ​ര്‍, ക​ട്ട​പ്പ​ന ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പോ​ള്‍ ഷാ​ജി ആ​ന്‍റ​ണി, എ​ന്‍.​ടി. സ​ദാ​ന​ന്ദ​ന്‍, പ്ര​ദീ​പ് കു​മാ​ര്‍, അ​ഭി​മോ​ദ്, എം.​എ​ച്ച്.​ക​ബീ​ര്‍, ജോ​മോ​ന്‍, ജോ​സ​ഫ്, അ​നി​ല്‍ ഗോ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാപ്ര​വ​ര്‍​ത്ത​നം.

 

Related posts

Leave a Comment