ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍​ക്ക് ഡ​ബ്ബ് ചെ​യ്തി​ട്ട് എ​നി​ക്ക് എ​ന്‍റെ വോ​യി​സ് കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തൊ​രു സ​ങ്ക​ടം അ​ല്ലേ​യെ​ന്ന് ശ്രീ​ജ ര​വി

കു​റേ സി​നി​മ​ക​ളി​ൽ കാ​വ്യാ മാ​ധ​വ​നു ശ​ബ്ദം ന​ൽ​കി​യി​രു​ന്നു. സ​ത്യം പ​റ​ഞ്ഞാ​ല്‍ അ​തെ​നി​ക്ക് വ​ലി​യ പാ​ര​യാ​യി. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ ഞാ​ന്‍ അ​ഭി​ന​യിച്ചിരുന്നു. ആ ​ചി​ത്ര​ത്തി​ല്‍ എ​നി​ക്ക് വേ​ണ്ടി ഡ​ബ്ബ് ചെ​യ്ത​ത് ഞാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ മോ​ശം ക​മ​ന്‍റ് വ​ന്നു.

കാ​വ്യ​ക്ക് ഡ​ബ്ബ് ചെ​യ്യു​ന്ന ആ​ളെ​ക്കൊ​ണ്ട് എ​ന്തി​നാ​ണ് ഇ​വ​ർ​ക്ക് ഡ​ബ്ബ് ചെ​യ്യി​ച്ച​ത്. ഈ ​ത​ള്ള​യ്ക്ക് ഇ​ങ്ങ​നെ ഒ​രു വോ​യി​സ് വേ​ണോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ക​മ​ന്‍റ്. അ​തി​നുശേ​ഷം വേ​റെ ഒ​രു മ​ല​യാ​ളം പ​ട​ത്തി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു.

അ​വ​ർ ആ​ദ്യം ത​ന്നെ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഡ​ബ്ബ് ചെ​യ്യാ​ന്‍ വേ​റെ ആ​ളെ വ​യ്ക്കു​മെ​ന്നാ​ണ്. ഇ​ത് കേ​ട്ട​തോ​ടെ അ​യ്യോ അ​ങ്ങ​നെ ചെ​യ്യ​രു​ത്. ഞാ​ന്‍ എ​ങ്ങ​നെ​യെ​ങ്കി​ലും വോ​യി​സ് മാ​റ്റി ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞു. ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍​ക്ക് ഡ​ബ്ബ് ചെ​യ്തി​ട്ട് എ​നി​ക്ക് എ​ന്‍റെ വോ​യി​സ് കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തൊ​രു സ​ങ്ക​ടം അ​ല്ലേ. -ശ്രീ​ജ

Related posts

Leave a Comment