ല​ബ​ന​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; 22 മ​ര​ണം: 117 പേ​ർ​ക്കു പ​രി​ക്ക്

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഹി​സ്ബു​ള്ള​യെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 117 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​തി​നി​ടെ, തെ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു സ​മാ​ധാ​ന​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​സ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന സ്‌​കൂ​ളി​നു​നേ​രേ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 28 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​ധ്യ​ഗാ​സ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ദേ​ർ അ​ൽ-​ബാ​ല​യി​ലെ റു​ഫൈ​ദ സ്‌​കൂ​ളി​നു​നേ​രെ​യാ​ണ്‌ വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ൻ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​ദ്ധ​ത്തി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യി​രു​ന്നു റു​ഫൈ​ദ സ്കൂ​ൾ.


ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ല്ലെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​വ​രെ പോ​ലും ആ​ശു​പ​ത്രി​യു​ടെ ത​റ​യി​ൽ കി​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, സ്കൂ​ൾ താ​വ​ള​മാ​ക്കി​യ ഹ​മാ​സ് ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്രേ​ലി സേ​ന പ​റ​ഞ്ഞു. ഹ​മാ​സ് ഭീ​ക​ര​ർ ജ​ന​ങ്ങ​ളെ പ​രി​ച​യാ​ക്കു​ന്ന​താ​യി ഇ​സ്രേ​ലി സേ​ന ആ​രോ​പി​ച്ചു.

Related posts

Leave a Comment