ഡ​ൽ​ഹി​യി​ൽ വീ​ണ്ടും കൊ​ക്കെ​യ്ൻ വേ​ട്ട: പ്ര​ധാ​ന പ്ര​തി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും കോ​ടി​ക​ളു​ടെ കൊ​ക്കെ​യ്ൻ വേ​ട്ട. തി​ല​ക് ന​ഗ​റി​ൽ​നി​ന്ന് 2,000 കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഡ​ൽ​ഹി​യി​ൽ പി​ടി​കൂ​ടി​യ​ത് 7,500 കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്ൻ ആ​ണ്. തി​ല​ക് ന​ഗ​റി​ൽ​നി​ന്നു കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജി​പി​എ​സ് സം​വി​ധാ​ന​മു​ള്ള കാ​റാ​ണ് കൊ​ക്കെ​യ്ൻ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ജി​പി​എ​സ് ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ല​ഹ​രി​ ക​ട​ത്ത് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment