ദിവസവും പല തരത്തിലുള്ള വാർത്തകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കും മറ്റ് ചിലതാകട്ടെ നമ്മെ കരയിപ്പിക്കും ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യും. എന്തായാലും ചിരിക്കാൻ ഇഷ്ടമുള്ള വീഡിയോ ആയിരിക്കും മിക്കവരും കാണാൻ ഇഷ്ടപ്പെടുന്നതും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു പരീക്ഷാഫോമിന്റെ ചിത്രമാണ് ഇത്. കുന്ദൻ എന്നാണ് വിദ്യാർഥിയുടെ പേര്. എന്നാൽ വിദ്യാർഥി തന്റെ രക്ഷിതാക്കളുടെ പേരെഴുതിയതാണ് ചിരിക്ക് വക നൽകിയത്. അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നുമാണ് കുന്ദൻ എഴുതിയിരിക്കുന്നത്. എന്നാൽ അവന്റ ബാക്കി വിവരങ്ങളെല്ലാം തന്നെ വളരെ കൃത്യമായാണു കൊടുത്തിട്ടുള്ളതും.
‘ബോളിവുഡ്’ എന്ന അടിക്കുറിപ്പോടെ റെയർ ഇന്ത്യൻ ഇമേജസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
നീ പഠനം മതിയാക്കി സിനിമ പിടിക്കാൻ പോയ്ക്കോളൂ എന്നാണ് പോസ്റ്റ് വായിച്ച മിക്കവരും അഭിപ്രായപ്പെട്ടത്. ഇനിയെങ്ങാനും ഇത് സത്യമാണോ എന്നും പറഞ്ഞ വിരുതൻമാരും കുറവല്ല.