കോട്ടയം: വീട്ടില്‍ ജോലിക്കെത്തിയ യുവാവ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. മുട്ടം പരപ്പനാട്ട് ജോയല്‍ ജോസ് (24) ആണ് അറസ്റ്റിലായത്. മേലുകാവ് പോലീസ് ആണ് ഇയാളെ അറസ്റ്റു ചെയ്തത്. മേലുകാവ് സ്റ്റേഷന് പരിധിയിലുള്ള ഒരു വീട്ടില്‍ രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ ജോലിക്കെത്തിയത്.
വീട്ടുകാരുടെ പ്രീതി സമ്പാദിച്ച ഇയാള്‍ 16 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പണ്‍കുട്ടി സ്കൂളിലെ കൗണ്‍സിലിംഗിലാണ് വിവരം വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്തേക്ക് പോയപ്പോള്‍ ജോയല്‍ ജോസിന് വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നതിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.