പർവതാരോഹണ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ ജീവൻ രക്ഷിക്കുക എന്നത് ചില സമയങ്ങിൽ അതീവ വെല്ലുവിളിയാണ്. 1924 ജൂണിൽ ജോർജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ കാണാതായ യുവ ബ്രിട്ടീഷ് പര്വതാരോഹകന് ആന്‍ഡ്രു കോമിന് ഇര്‍വിനെ കുറിച്ച് ധാരാളം വാർത്തകൾ ഇതിനകം വന്നിട്ടുണ്ട്.
ഇർവിൻ എവിടെ എന്ന ചോദ്യത്തിനിതാ വിരാമമിട്ടിരിക്കുകയാണിപ്പോൾ. 100 വർഷം മുമ്പ് എവറസ്റ്റിൽ കാണാതായ ഇർവിന്റെ കാൽപാദം കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഒരു നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന പർവതാരോഹകരുടെ സംഘമാണ് ഈ നിർണായക കണ്ടത്തൽ നടത്തിയത്.
ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിനും 29 വര്‍ഷം മുമ്പ് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹം ഇന്നും നിലനിൽക്കുന്നുണ്ട്. അഭ്യൂഹങ്ങൾക്കിതാ ഇപ്പോൾ വിരാമമിടുകയാണ്. പ്രശസ്ത സാഹസികൻ ജിമ്മി ചിൻ നയിച്ച നാഷണൽ ജിയോഗ്രാഫിക് ടീമാണ് മഞ്ഞുപാളികൾക്കുള്ളിൽ നിന്ന് ഒരു ബൂട്ടും അതിനുള്ളിൽ കാൽപാദവും കണ്ടെത്തിയത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്സില്‍ എസി ഇര്വിന് എന്ന് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡിഎന്‍എ സാമ്പിള്‍ പരിശോധന നടക്കുകയാണിപ്പോളെന്നും ജിമ്മി പറഞ്ഞു.