കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ കോട്ടയം ജില്ലക്കാരൻ. ആദ്യമായിട്ടാണ് ഒരു മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പദവിയില്‍ മലയാളി എത്തുന്നത്.
പൊന്‍കുന്നം ചിറക്കടവ് ഐക്കര വീട്ടില്‍ ജാക്സണ് ഐക്കര ഏബ്രഹാമാണ് ഷിപ് ക്യാപ്റ്റന്‍. ഇന്നലെ രാത്രി രാത്രി 8.30 നാണ് എംഎസ്സി ഷിമോന മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തെത്തുന്ന മൂന്നാമത്തെ വലിയ കപ്പലാണ്. 40 ദിവസം മുമ്പാണ് കപ്പല്‍ നീറ്റിലിറക്കിയത്.
16,464 ടണ്‍ കപ്പാസിറ്റിയുള്ള 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള മദര്‍ ഷിപ്പാണിത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ് കപ്പലെത്തിയത്.
25 വര്‍ഷമായി എംഎസ്സി കമ്പനിയുമായി ജാക്സനു ബന്ധമുണ്ട്. ഐക്കര വീട്ടില്‍ എ.ഇ. എപ്രേമിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ശിഖ. ഡിയ, ഡാരിയല്‍ എന്നിവര്‍ മക്കളാണ്.