വാ​ട​ക​വീ​ട്ടി​ല്‍ ബൈ​ക്കി​ല്‍ വ​ര​വും പോ​ക്കും; നാ​ട്ടു​കാ​രു​ടെ പ​രാ​തി ശ​രി​യാ​യി; എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​ഴ​യ​ങ്ങാ​ടി: വാടകവീട്ടിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ഹൈ​വേ പ​ള്ളി​ക്ക് സ​മീ​പ​ത്തെ പി.​കെ. അ​ര്‍​ഷാ​ദി​നെ​യാ​ണ് (31) ഏ​ഴോം പ​ഞ്ചാ​ര​ക്കു​ളം എ​കെ​ജി വാ​യ​ന​ശാ​ല​യി​ക്ക് സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ വ​രാ​ന്ത​യി​ല്‍ വ​ച്ച് 150 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യു​മാ​യി പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​വീ​ട്ടി​ല്‍ ചി​ല​ര്‍ ബൈ​ക്കി​ല്‍​വ​ന്നു​പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. നേ​ര​ത്തെ 2022 ജ​നു​വ​രി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​ര്‍​ഷാ​ദി​നെ പി​ടി​കൂ​ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഗ്രേ​ഡ് എ​സ്ഐ പി. ​അ​ശോ​ക​ന്‍, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ കെ.​പി. മ​നോ​ജ്, ടി.​വി. ച​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​രും റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും അ​ര്‍​ഷാ​ദി​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഡാ​ന്‍​സാ​ഫ് ടീം ​ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment