സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ; ഷാ​നി കേ​ര​ള ക്യാ​പ്റ്റ​ൻ

തി​രു​വ​ന​ന്ത​പു​രം: സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള കേ​ര​ള ടീ​മി​നെ ടി. ​ഷാ​നി ന​യി​ക്കും. ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന എ​സ്. സ​ജ​ന, അ​രു​ന്ധ​തി റെ​ഡ്ഡി എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. 17 മു​ത​ൽ 28 വ​രെ ല​ക്നൗ​വി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ.

ഗ്രൂ​പ്പ് ഡി​യി​ലാ​ണ് കേ​ര​ളം. 17നു ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. 20നു ​ത്രി​പു​ര​യെ​യും 22നു ​റെ​യി​ൽ​വേ​സി​നെ​യും 24നു ​സി​ക്കി​മി​നെ​യും 26നു ​ഹ​രി​യാ​ന​യെ​യും 28നു ​ച​ണ്ഡി​ഗ​ഡി​നെ​യും കേ​ര​ളം നേ​രി​ടും.

രാ​ജ്യാ​ന്ത​ര മു​ൻ​താ​ര​വും വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20​യി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചു​മാ​യ ദേ​വി​ക പ​ൽ​ശി​കാ​റാ​ണ് മു​ഖ്യ പ​രി​ശീ​ല​ക. ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് അ​സി​സ്റ്റ​ന്‍റ് കോ​ച്ച്.

കേ​ര​ള ടീം: ​ടി. ഷാ​നി (ക്യാ​പ്റ്റ​ൻ), എം.​പി. വൈ​ഷ്ണ, ഐ.​വി. ദൃ​ശ്യ, എ. ​അ​ക്ഷ​യ, സി.​എം.​സി. ന​ജി​ല, കീ​ർ​ത്തി കെ. ​ജ​യിം​സ്, വി.​എ​സ്. മൃ​ദു​ല, ദ​ർ​ശ​ന മോ​ഹ​ൻ, വി​ന​യ സു​രേ​ന്ദ്ര​ൻ, അ​ന​ന്യ കെ. ​പ്ര​ദീ​പ്, നി​ത്യ ലൂ​ർ​ദ്, എ​സ്. സ​ജ​ന, അ​രു​ന്ധ​തി റെ​ഡ്ഡി, വി.​ജെ. ജോ​ഷി​ത, ഇ​സ​ബേ​ൽ മേ​രി ജോ​സ​ഫ്.

Related posts

Leave a Comment