വി​ശ്വ​സി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും… ആ​ഡം​ബ​ര യാ​ത്ര​യു​ടെ അ​വ​സാ​ന​വാ​ക്ക്; ഒ​രു ട്രെ​യി​ൻ യാ​ത്ര​യു​ടെ ടി​ക്ക​റ്റ് ചാ​ർ​ജ് 50 ല​ക്ഷം!


പാ​രീ​സ്: ഒ​രു ട്രെ​യി​ൻ യാ​ത്ര​യു​ടെ ടി​ക്ക​റ്റ് ചാ​ർ​ജ് അ​ന്പ​തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ എ​ന്നു കേ​ട്ടാ​ൽ വി​ശ്വ​സി​ക്കു​മോ? വി​ശ്വ​സി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രു ട്രെ​യി​ൻ യാ​ത്ര ഉ​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ആ​ഡം​ബ​ര തീ​വ​ണ്ടി​യാ​ത്ര​യാ​യ വെ​നീ​സ് സിം​പ്ലോ​ൺ-​ഓ​റി​യ​ന്‍റ് -എ​ക്‌​സ്‌​പ്ര​സി​ലാ​ണ് (വി​എ​സ്ഒ​ഇ) ഈ ​യാ​ത്ര.

പാ​രീ​സി​ൽ​നി​ന്നു വെ​നീ​സ്, വി​യ​ന്ന, പ്രാ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​റി​യ​ന്‍റ് എ​ക്സ്പ്ര​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​കം ആ​റു ദി​വ​സ​ത്തെ പാ​രീ​സ്-​ഇ​സ്താം​ബു​ൾ യാ​ത്ര​യാ​ണ്. ഗ്രാ​ൻ​ഡ് സ്യൂ​ട്ടി​ൽ, അ​ഞ്ച് രാ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​സ്താം​ബൂ​ൾ-​പാ​രീ​സ് യാ​ത്ര​യ്ക്ക് അ​ന്പ​തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ൽ​കേ​ണ്ടി​വ​രും. മൂ​ന്നു ല​ക്ഷ​ത്തി​ലാ​ണ് മ​റ്റു ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ തു​ട​ങ്ങു​ന്ന​ത്.

1883ൽ ​ആ​രം​ഭി​ച്ച ഓ​റി​യ​ന്‍റ് എ​ക്സ്പ്ര​സ് ആ​ഡം​ബ​ര​യാ​ത്ര​യു​ടെ പ്ര​തീ​ക​മാ​ണ്. ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത യാ​ത്ര​യാ​ണ് ഓ​റി​യ​ന്‍റ് എ​ക്സ്പ്ര​സ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ഇ​തി​ൽ യാ​ത്ര ചെ​യ്ത​വ​ർ പ​റ​യു​ന്നു. വ​ൻ​കി​ട വ്യ​വ​സാ​യി​ക​ൾ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ, എ​ഴു​ത്തു​കാ​ർ, കാ​യി​ക​താ​ര​ങ്ങ​ൾ, സെ​ലി​ബ്രി​റ്റി​ക​ൾ തു​ട​ങ്ങി​യ​വ​ർ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്.

വി​ഖ്യാ​ത എ​ഴു​ത്തു​കാ​രി അ​ഗ​ത ക്രി​സ്റ്റി, ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാം, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ജോ​ൺ ട്ര​വോ​ൾ​ട്ട, ആ​ഞ്ജ​ലീ​ന ജോ​ളി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ യാ​ത്ര​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മാ​ർ​ച്ച് മു​ത​ൽ ന​വം​ബ​ർ വ​രെ​യാ​ണ് സ​ർ​വീ​സ്. 1920ക​ളി​ലും 1930ക​ളി​ലും ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന, മ​നോ​ഹ​ര​മാ​യി പു​നഃ​സ്ഥാ​പി​ച്ച ബോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഓ​റി​യ​ന്‍റ് എ​ക്സ്പ്ര​സ്. പ്ര​ശ​സ്ത ഗ്ലാ​സ് ആ​ർ​ട്ടി​സ്റ്റ് റെ​നെ ലാ​ലി​ക്കി​ന്‍റെ അ​തി​ശ​യ​ക​ര​മാ​യ ആ​ർ​ട്ട് ഡെ​ക്കോ ഡി​സൈ​നു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ബോ​ഗി​ക​ൾ.

 

Related posts

Leave a Comment