എല്ലാത്തിനും ടച്ച് അപ്പുകളും സഹായികളുമുള്ള നടിമാർക്ക് വീട്ടുജോലിയുമായി പരിചിതമാകാൻ സമയമെടുക്കും. രാവിലെ ഭർത്താവിനു കാപ്പി കൊടുക്കാനും മറ്റുമുള്ള ധൃതി നടിമാർക്ക് ഉണ്ടാവില്ല. അതു പരിചിതമാകാൻ സമയമാകും. ഭർത്താവ് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് ഇറിറ്റേഷനാകും.
വിവാഹം കഴിഞ്ഞും അഭിനയിക്കുന്നവർക്ക് കോൾ ഷീറ്റ് കൊടുത്ത് കഴിഞ്ഞാൽ കുടുംബത്തിലെ വിശേഷ ദിവസങ്ങളിലോ ആരെങ്കിലും മരിച്ചാലോ പെട്ടെന്ന് മടങ്ങി വരാൻ പറ്റില്ല. സിനിമയിൽ നിന്നുള്ള കുടുംബങ്ങൾ തമ്മിൽ വിവാഹം നടത്തുമ്പോൾ പ്രശ്നമില്ല. പുറത്തുള്ളവർ സിനിമാ താരങ്ങളെ വിവാഹം ചെയ്യുമ്പോഴാണ് പ്രശ്നം.
പുറം ലോകത്തിന് എന്തൊക്കെ പറഞ്ഞാലും നടി നടിയാണ്. സിനിമാ കുടുംബമാകുമ്പോൾ അവർക്ക് മനസിലാകും. ഒരുപാട് ആരാധകരുള്ള താൻ എല്ലാം വിട്ടു വന്നിട്ട് എന്തുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ പരിഗണിക്കപ്പെടുന്നു എന്ന് കരുതി അവർ ബന്ധം പിരിയും. ഇതാണ് ഒട്ടുമിക്ക കേസുകളിലും നടക്കുന്നത്. -ചാർമിള