ഉ​റ​ങ്ങു​ന്പോ​ൾ ഫോ​ൺ മെ​ത്ത​യ്ക്ക് താ​ഴെ വ​യ്ക്കാ​റു​ണ്ടോ, ഫോ​ണു​മാ​യി ബാ​ത്ത് റൂ​മി​ല്‍ പോ​കാ​റു​ണ്ടോ: സൂ​ക്ഷി​ക്കു​ക നി​ങ്ങ​ളി​ൽ അ​ണു​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത ഏ​റെ​യെ​ന്ന് പ​ഠ​നം

യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള മെ​ത്ത​ക​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യ മാ​റ്റ​റ​സ് നെ​ക്സ്റ്റ് ഡേ ​ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ആ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. യു​കെ​യി​ൽ ഏ​ക​ദേ​ശം 50 ദ​ശ​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ അ​വ​രു​ടെ ഫോ​ണു​ക​ൾ കി​ട​യ്ക്ക​രി​കി​ലാ​യി വെ​ച്ചു​കൊ​ണ്ടാ​ണ് ഉ​റ​ങ്ങു​ന്ന​ത്.

അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​യാ​യ സ്യൂ​ഡോ​മോ​ണ​സ് എ​രു​ഗി​നോ​സ​യു​ടെ തോ​ത് സ​മാ​ർ​ട്ട് ഫോ​ണി​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ ഫോ​ൺ കി​ട​ക്ക​യി​ൽ വ​ച്ച് ഉ​റ​ങ്ങു​ന്ന​ത് അ​ത്യ​ധി​കം ദോ​ഷ​മാ​ണ്.

ടോ​യ്‌​ല​റ്റി​ൽ കാ​ണ​പ്പെ​ടു​ന്ന ബോ​ക്ടീ​രി​യ​യി​ൽ കൂ​ടു​ത​ലാ​ണ് ഒ​രു സ്മാ​ർ​ട്ഫോ​ണി​ൽ ഉ​ള്ള​തെ​ന്നാ​ണ് പ​ഠ​നം. സ്മാ​ർ​ട്ട്‌​ഫോ​ൺ ഉ​പ​യോ​ഗ​വും ശു​ചി​ത്വ നി​ല​വാ​ര​വും പ​ര​സ്പ​ര പൂ​രി​ത​മാ​ക​യാ​ൽ ഈ ​പ്ര​ശ്നം വ​ള​രെ ഗൗ​ര​വ​ത്തി​ൽ എ​ടു​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

എ​ൻ​ഐ​എ​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 43 % മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ശു​ചി​മു​റി​ക​ളി​ൽ ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​തി​ൽ 23 % ഉ​പ​യോ​ക്താ​ക്ക​ൾ മാ​ത്ര​മാ​ണ് ദി​വ​സ​വും ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​ത്. ഈ ​ബാ​ക്ടീ​രി​യ​ക​ൾ മൂ​ത്രാ​ശ​യ അ​ണു​ബാ​ധ​യ്ക്കും ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കും കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Related posts

Leave a Comment