ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങും മു​മ്പ് ഉ​മ്മ​ൻ​ചാ​ണ്ടിയുടെ ക​ല്ല​റി​യി​ലെ​ത്തി അ​നു​ഗ്ര​ഹം തേ​ടി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

കോ​ട്ട​യം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി അ​നു​ഗ്ര​ഹം തേ​ടി. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ രാ​ഹു​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ല​യി​ട്ടും ക​ല്ല​റ​യി​ൽ മെ​ഴു​തി​രി ക​ത്തി​ച്ചു​മാ​ണ് മ​ട​ങ്ങി​യ​ത്.

കെ.​സി. ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ് തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ലി​നൊ​പ്പം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റി​യി​ലെ​ത്തി​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ വൈ​കാ​രി​ക​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തു​ന്ന​തെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ ചാ​ണ്ടി ഉ​മ്മ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര​സി​ച്ചെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​തി​നെ ത​ള്ളി ചാ​ണ്ടി ഉ​മ്മ​ൻ ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. രാ​ഹു​ലി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും പ്ര​ച​ര​ണ​ത്തി​ൽ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment