തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-മും​ബൈ  ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ; ​ഡ്വാ​ൻ​സ് റി​സ​ർ​വേ​ഷ​ൻ ഉ​ണ്ടായിരിക്കും

കൊ​ല്ലം: ദീ​പാ​വ​ലി പ്ര​മാ​ണി​ച്ചു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – (പ​ഴ​യ കൊ​ച്ചു​വേ​ളി ) മും​ബൈ റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.

ട്രെ​യി​ൻ ന​മ്പ​ർ 01463 മും​ബൈ ലോ​ക​മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ് -തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ 24 വ്യാ​ഴാ​ഴ്ച സ​ർ​വീ​സ് ആ​രം​ഭി​ക്കും.ന​വം​ബ​ർ 14 വ​രെ എ​ല്ലാ വ്യാ​ഴാ​ഴ്ച​യും വൈ​കു​ന്നേ​രം നാ​ലി​ന് മും​ബൈ ലോ​ക​മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ അ​ടു​ത്ത ദി​വ​സം രാ​ത്രി 8.45 ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ല്‍ എ​ത്തും. കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ, മം​ഗ​ലാ​പു​രം ജം​ഗ്ഷ​ന്‍, ഷൊ​ർ​ണൂ​ര്‍, കോ​ട്ട​യം, കൊ​ല്ലം വ​ഴി ആ​ണ് സ​ർ​വീ​സ്.

തി​രി​കെ​യു​ള്ള ട്രെ​യി​ൻ ന​മ്പ​ർ 01464 തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.20 ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​ത്രി 9:50 ന് ​ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സി​ൽ എ​ത്തും.
ന​വം​ബ​ര്‍ 16 വ​രെ ഉ​ള്ള ശ​നി​യാ​ഴ്ച​ക​ളി​ല്‍ ആ​ണ് ഈ ​സ​ർ​വീ​സ്. അ​ഡ്വാ​ൻ​സ് റി​സ​ർ​വേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കും.

Related posts

Leave a Comment