സ്ഥാ​ന​മാ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​തി​ൽ ആ​ദ്യം പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത് താ​നെ​ന്ന് ചെ​ന്നി​ത്ത​ല; താ​ൽ​കാ​ലി​ക നേ​ട്ട​ത്തി​ന് കോ​ണ്‍​ഗ്ര​സ് വി​ടു​ന്ന​വ​ർ പ​ശ്ചാ​ത്ത​പി​ക്കും


ഗു​രു​വാ​യൂ​ർ: സ്ഥാ​ന​മാ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത് താ​നാ​യി​രു​ന്നു​വെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.പാ​ല​ക്കാ​ട് സ​രി​നെ​തി​രെ​യു​ള്ള ന​ട​പ​ടി തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ഗു​രു​വാ​യൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

സ​രി​ൻ വി​ഷ​യം പാ​ല​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ല. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ജ​യി​ക്കും. നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​രി​ൻ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കേ​ണ്ട​താ​യി​രു​ന്നു.

സ​രി​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. താ​ൽ​ക്കാ​ലി​ക നേ​ട്ട​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് വി​ടു​ന്ന​വ​ർ പി​ന്നീ​ട് പ​ശ്ചാ​ത്ത​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് സി​പി​എ​മ്മി​ന് ഒ​രു പ്ര​സ​ക്തി​യു​മി​ല്ല. അ​വ​ർ​ക്ക് ആ​രെ​യ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​യി കി​ട്ടി​യാ​ൽ മ​തി. രാ​ഹു​ലി​നൊ​പ്പം ചാ​ണ്ടി ഉ​മ്മ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ പോ​കാ​തെ മാ​റി​നി​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ചി​ല​പ്പോ​ൾ തി​ര​ക്കു​കൊ​ണ്ടാ​കാ​മെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​യ​ല്ല കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ മൂ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്നും യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും സ്ഥാ​ന​മാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ന്ന പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment