പൂ​രം… ചി​രി​പ്പൂ​രം.. വ​രു​ന്നു “കു​ണ്ട​ന്നൂ​രി​ലെ കു​ത്സി​ത​ല​ഹ​ള’ക്കാ​ർ


തി​യ​റ്റ​റു​ക​ളി​ൽ ചി​രി​യു​ടെ പൂ​രം തീ​ർ​ക്കാ​ൻ “കു​ണ്ട​ന്നൂ​രി​ലെ കു​ത്സി​ത​ല​ഹ​ള’​യു​മാ​യി ജ​ന​പ്രി​യ​താ​ര​ങ്ങ​ളെ​ത്തു​ന്നു. ന്യൂ​ജെ​ൻ താ​ര​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ട്രെ​യി​ല​റും വ​ൻ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.

കു​ണ്ട​ന്നൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും തൊ​ഴി​ലെ​ടു​ക്കാ​ൻ മ​ടി​യു​ള്ള ഒ​രു കൂ​ട്ടം ഭ​ർ​ത്താ​ന്മാ​രു​ടെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. പു​തു​മ​യു​ള്ള ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ളും നി​റ​ഞ്ഞ ചി​ത്രം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണു പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

ട്രെ​യി​ല​റി​ലെ തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ഡ​ർ സി​നി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ക്ഷ​യ് അ​ശോ​ക് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വി​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലു​ക്മാ​ൻ അ​വ​റാ​ൻ, വീ​ണാ നാ​യ​ർ, ആ​ശാ മ​ഠ​ത്തി​ൽ, ജെ​യി​ൻ ജോ​ർ​ജ്, സു​നീ​ഷ് സാ​മി, പ്ര​ദീ​പ് ബാ​ല​ൻ, ദാ​സേ​ട്ട​ൻ കോ​ഴി​ക്കോ​ട്, സെ​ൽ​വ​രാ​ജ്, ബേ​ബി, മേ​രി, അ​നു​ര​ദ് പ​വി​ത്ര​ൻ, അ​ധി​ൻ ഉ​ള്ളൂ​ർ, സു​മി​ത്ര, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ചാ​യാ​ഗ്ര​ഹ​ണം ഫ​ജു, സം​ഗീ​തം മെ​ൽ​വി​ൻ മൈ​ക്കി​ൾ. ജാ​സി ഗി​ഫ്റ്റ്, ബെ​ന്നി ദ​യാ​ൽ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ന​ന്യ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രാ​ണു ഗാ​യ​ക​ർ. എ​ഡി​റ്റ​ർ അ​ശ്വി​ൻ ബി. ​

Related posts

Leave a Comment