ഇതെന്ത ഇങ്ങനെ? കുട്ടികള്‍ ഒരുനിമിഷം തലയില്‍ കൈവച്ചിരുന്നുപോയി. മഹാരാഷ്ട്രയിലെ സ്കൂളിലെ 9-ാം ക്ലാസിലെ ചോദ്യ പേപ്പറാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ ഗേള്‍ഫ്രണ്ടിന്റെ പേരെഴുതാനാണ് ചോദ്യപേപ്പറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെഭിവന്ദിയിലുള്ള ചാച്ചാ നെഹ്‌റു ഹിന്ദി ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസിലെ പിടി പരീക്ഷയിലാണ് സെലിബ്രിറ്റികള്‍ക്ക് ഇടംലഭിച്ചത്.
കഴിഞ്ഞമാസം നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്തയാക്കിയത്. ബ്രാക്കറ്റില്‍ നിന്ന് ഉത്തരം തെരഞ്ഞെടുക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. പ്രിയങ്ക ചോപ്ര. അനുഷ്ക ശര്‍മ, ദീപിക പദുക്കോണ്‍ എന്നിങ്ങനെ മൂന്ന് പേരുകളും നല്‍കിയിരുന്നു. ഇതൊരു മര്യാദയുള്ള ചോദ്യമാണോ എന്ന വിമര്‍ശനവുമായി പതിവുപോലെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും തമ്മിലുള്ള പ്രണയം നാട്ടിലെങ്ങും പാട്ടാണ്. ദീപിക പദുക്കോണിന് 2016ലെ ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടിയ ചിത്രമേതെന്ന് വ്യോമസേന എഞ്ചിനീയറിംഗ് നേരത്തെ ചോദ്യം വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന