എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്നം ഉണ്ട് ഡബ്ബിംഗിന് വരുന്പോൾ തരാമെന്ന്. ഓക്കേ അത് കേട്ട് നമ്മള് പോകുന്നു പിന്നീട് ഡബ്ബിംഗിന് വരുന്നു. രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുബോള്‍ നമ്മള് വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്.
നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്. അപ്പോള്‍ നമ്മള് എന്തായിരിക്കും വിചാരിക്കുന്നത്. അയാള്‍ മാര്‍ക്കറ്റിംഗിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തിയറ്ററില്‍ ഇറങ്ങിക്കഴിയുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന്.
ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും, തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ ഉണ്ട്. അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും ഉണ്ടെണ്ട് മിയ ജോർജ്.