യൂണിവേഴ്സിറ്റി കോളജിലെ ആദ്യ വനിതാ ചെയർപേഴ്സണായി എൻ.എസ്.ഫരിഷ്തയെ തെരഞ്ഞെടുത്തു. 1427 വോട്ടുനേടിയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്.
കോഴിക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്റായിരുന്നു. കെഎസ്യു സ്ഥാനാർഥി എ.എസ്. സിദ്ധിയെയാണ് ഫരിഷ്ത പരാജയപ്പെടുത്തിയത്.
കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 77 ൽ 64 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. മാർ ഇവാനിയോസ് കോളജ് കെഎസ്യു നിലനിർത്തി.
കൊല്ലം ശ്രീ വിദ്യാധി രാജ കോളജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്യു വിജയിച്ചു.