ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന 20 കി​ലോ ക​ഞ്ചാ​വ് പാലക്കാട്ട് പി​ടി​കൂടി; ര​ണ്ടു ബം​ഗാ​ളി വ​നി​ത​ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 20 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി​ക​ളാ​യ ടു​ൺ​ടു​ണി മൊ​ണ്ട​ൽ, മ​സീ​ദ​ബീ​ബി എന്നീ യു​വ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സും പാ​ല​ക്കാ​ട് എ​ക്സൈ​സ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഷാ​ലി​മാ​ർ-​നാ​ഗ​ർ​കോ​വി​ൽ ഗു​രു​ദേ​വ് എ​ക്സ്പ്ര​സി​ൽ നി​ന്നും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​സി കോ​ച്ചി​ൽ നി​ന്ന് ഇ​റ​ങ്ങി​യ യു​വ​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നാ​ണ് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി യു​വ​തി​ക​ൾ യാ​ത്ര ചെ​യ്തെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കേ​ശ​വ​ദാ​സ്, എ​ക്സൈ​സ് സി​ഐ എം.​എ​ഫ്.​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment