സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ല്‍ മോ​ഷ​ണം: പ്ര​തി​ക​ളെ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തി​ക്കും

കൊ​ച്ചി: അ​ല​ന്‍ വാ​ക്ക​റു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തി​ക്കും. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​കും ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക. ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ര്‍​ന്നു വ​രി​ക​യാ​ണ്.

സ​മാ​ന​രീ​തി​യി​ല്‍ വ​ലി​യ ആ​ള്‍​ക്കൂ​ട്ടം പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍​ക്കി​ടെ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്നും 20ഓ​ളം മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​ന്നും മോ​ഷ​ണ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

കാ​ണാ​താ​യ ഫോ​ണു​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. 21 ഐ ​ഫോ​ണു​ക​ള​ട​ക്കം 36 മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് ക​ഴി​ഞ്ഞ ആ​റി​ന് ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ല്‍ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ന​ഷ്ട​മാ​യ​ത്.

2022ല്‍ ​ബം​ഗ​ളൂ​രു​വി​ലും മോ​ഷ​ണം
പി​ടി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ളും സ​മാ​ന​രീ​തി​യി​ല്‍ ബം​ഗ​ളൂ​രു​വി​ലും മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. 2022ല്‍ ​ബം​ഗ​ളൂ​രു ഫീ​നി​ക്‌​സ് മാ​ളി​ല്‍ ന​ട​ന്ന ഡി​ജെ ഷോ​യ്ക്കി​ടെ​യാ​യി​രു​ന്നു മോ​ഷ​ണം.

ബം​ഗ​ളൂ​രു​വി​ലെ മാ​ധേ​വ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച കേ​സ്. ഇ​വി​ടെ​നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. പ്ര​തി​ക​ള്‍ മൂ​ന്നു​പേ​രും അ​ല​ന്‍ വാ​ക്ക​റു​ടെ ഷോ ​ന​ട​ക്കു​ന്ന​തി​നി​ടെ കൊ​ച്ചി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment