കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​തി​ലി​ല്‍ ഇ​ടി​ച്ച് 10 പേ​ര്‍​ക്കു പ​രി​ക്ക്

ഇ​ടു​ക്കി: പാ​ബ്ല​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ചു. പ​ത്തു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നേ​ര്യ​മം​ഗ​ലം -പൈ​നാ​വ് റോ​ഡി​ല്‍ പാം​ബ്ല കെ​എ​സ്ഇ​ബി കോ​ള​നി ഭാ​ഗ​ത്ത് ഇ​ന്നു പു​ല​ര്‍​ച്ചെ 1.15 ഓ​ടെ​യാ​ണ് അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ആ​റു പേ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും നാ​ലു പേ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​മ്പ് അ​ടി​മാ​ലി -നേ​ര്യ​മം​ഗ​ലം റോ​ഡി​ല്‍ വാ​ള​റ​യ്ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related posts

Leave a Comment