ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. മരിച്ചവരിൽ 21 പേർ സ്ത്രീകളാണ്. 89 പേർക്കു പരിക്കേറ്റു.
ഇന്നലെ വൈകുന്നേരമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. വടക്കൻ ഗാസയിലെ ജബലിയയിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാന്പിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. രണ്ടാഴ്ചയായി ജബലിയ കേന്ദ്രീകരിച്ചു സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ നിരവധി ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേൽ പറഞ്ഞു.
ഹമാസ് തലവൻ യഹിയ സിന്‍വറിന്റെ മരണം സ്ഥിരീകരിച്ച ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ-ഹയ്യ, ജറുസലെം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ ഹമാസ് പോരാട്ടം തുടരുമെന്നു പറഞ്ഞു.