തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി ബിജെപി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വിഎസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്.
താൻ എല്ലായ്പ്പോഴും ആരാധാനയോടെ കാണുന്ന വ്യക്തിയാണ് വി. എസ്. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം അതുകൊണ്ടാണ് വി. എസിനെ കാണാനെത്തിയതെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
വി. എസ് കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ കാണുന്നു എന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.