രണ്ടാമത് കുഞ്ഞ് ജനിച്ചതോടെ യുകെയിൽ യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. കുഞ്ഞ് പിറന്നതോടെ യുവാവിന്റെ ഉത്തരവാദിത്വങ്ങളും വർധിച്ചു. ഓഫീസിലെ ജോലിയും വീട്ടിലെ ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ യുവാവ് വീട് വിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കി.
യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന അധ്യാപകൻ സ്റ്റുവർട്ടിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടാമത്തെ കുഞ്ഞു പിറന്നത് അടുത്തിടെയാണ്. ഇവരുടെ മൂത്തകുട്ടി ഫാബിയന് രണ്ടു വയസാണ് പ്രായം. എന്നാൽ രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്നതോടെ രണ്ട് മക്കളെയും നോക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായി.
മക്കളെ വളർത്തുന്നതിൽ കഠിനമായ വെല്ലുവിളികൾ യുവാവ് നേരിട്ടു തുടങ്ങി. പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കാതെ വന്നു. അതോടെ വീട് വിട്ടിറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഭാര്യയോടും മക്കളോടും ഒപ്പം ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടായി വന്നതോടെ സ്റ്റുവർട്ട് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഒരു ടെന്റ് കെട്ടി അതിൽ താമസമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണമാണ് എല്ലാവരേയും അന്പരപ്പിച്ചത്.
പ്രസവാനന്തരവിഷാദം എന്ന അവസ്ഥ അമ്മയാകുന്നവർക്ക് മാത്രമല്ല അച്ഛനാകുന്നവർക്കും വരാം. തന്റെ ഭർത്താവ് ഇപ്പോൾ അത്തരത്തിലൊരി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കണമെന്ന് ഭാര്യ ക്ലോ ഹാമിൽട്ടൺ പറഞ്ഞു.