കോഴിക്കോട്: ബിജെപിയിലേക്ക് സ്വാഗതം ചെയ്തുള്ള കെ.സുരേന്ദ്രന്റെ പരാമർശത്തിന് മറുപടി നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് മുരളീധരന് പ്രതികരിച്ചു.
കെ.സുരേന്ദ്രന്റെ പ്രസ്താവന തമാശയാണ്. പാര്‍ട്ടി തന്നെ അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കും. തന്റെ അമ്മയെ വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുരളീധരൻ പറഞ്ഞു.
ആട്ടും തുപ്പുമേറ്റ് മുരളീധരന് എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു കെ.സുരേന്ദ്രന്റെ പരാമർശം. മുരളീധരനോട് സഹതാപമേയുള്ളു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.