വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയും ബൈക്കും കണ്ട് അത് ഒറിജിനലാണെന്ന് കരുതിയവർ ഒട്ടേറെ. അടുത്തുചെന്ന് സൂക്ഷിച്ചു നോക്കുമ്പോഴാണ് അതി വിദഗ്ധ കൈയടക്കത്തോടെ നിർമിച്ച കളിപ്പാട്ടമാണെന്ന് അറിയുക.
ഇത് നിർമിച്ചത് പത്താം ക്ലാസിൽ പഠിക്കുന്ന നസീം എന്ന വിദ്യാർഥിയാണെന്ന് അറിയുമ്പോൾ അദ്ഭുതമേറും. നസീമിന്റെ വീട്ടിൽ ഇങ്ങനെ നിരവധി വാഹനങ്ങളുടെ ഒറിജിനൽ പോലെ തോന്നിക്കുന്ന മിനിയേച്ചറുകളുണ്ട്.
എരുമേലി വാവർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നസീം പഠനം കഴിഞ്ഞു കിട്ടുന്ന സമയങ്ങളിലാണ് തന്റെ കരവിരുത് പ്രകടമാക്കുന്നത്.
ഹെലികോപ്റ്റർ, എർത്ത് മൂവർ, ലോറി, ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസ് എന്നിങ്ങനെ ഒട്ടേറെ മിനിയേച്ചറുകൾ നസീം നിർമിച്ചിട്ടുണ്ട്. മുന്നിൽ കാണുന്ന പല പാഴ്വസ്തുക്കളും തനിക്ക് വിലപ്പെട്ടതാണെന്ന് നസീം പറയുന്നു. പട്ടിമറ്റം പുത്തനങ്ങാടി നിസാം-റജീന ദമ്പതികളുടെ മകനാണ് നസീം.