പാലക്കാട്: ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന പി.വി. അൻവർ യുഡിഎഫിന് മുന്നിൽ വച്ച “ഡീലിൽ’ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്.
പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.
അൻവർ കോണ്‍ഗ്രസിന് മുന്നിൽ വച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു.
ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ. സുധീറിനെ കോണ്‍ഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നിൽ പി.വി. അൻവർ വച്ച ഡീൽ. പത്രസമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു.