ഇന്ന് എന്തും വൈറലാകുന്ന കാലമാണ്. അത്തരത്തിലൊരു വൈറൽ ചിത്രമാണ് ഇന്ന് സൈബറിടം ഓറ്റെടുത്തിരിക്കുന്നത്. ഇത് കണ്ടാൽ ഒരുപോലെ ദുഃഖവും എന്നാൽ സന്തോഷവും പ്രധാനം ചെയ്യും. നടൻ സുരേഷ്ഗോപിക്ക് തന്റെ ഏറ്റവും മൂത്ത മകൾ ലക്ഷ്മിയെ നഷ്ടമായ കഥ അദ്ദേഹം തന്നെ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്.
ഇപ്പോഴിതാ ലക്ഷ്മി ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇതുപോലെ കണ്ടേനെ എന്ന് കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ഡിജിറ്റൽ ആർട്ടിലൂടെയാണ് ലക്ഷ്മിയുടെ ചിത്രം വരച്ചത്.
ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലാം വയസിൽ ലക്ഷ്മി എങ്ങനെ ഉണ്ടാകുമെന്ന് വരച്ച് ചേർത്തിട്ടുള്ളത്. ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
ഒന്നര വയസിൽ ഒരു കാറപകടത്തിലാണ് ലക്ഷ്മി മരണപ്പെട്ടത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും ഉണ്ടാക്കിയത്. കണ്ണുകൾ നിറയാതെ ഒരിക്കൽ പോലും മകളെ കുറിച്ച് ഒരു വാക്ക് പോലും സുരേഷ് ഗോപിക്ക് പറയാൻ സാധിച്ചിട്ടില്ല. ഈ ചിത്രം കാണുന്പോൾ എന്താകും അദ്ദേഹത്തിന്റെ പ്രതികരണമെന്ന ആശങ്കയും ആളുകൾ പങ്കുവച്ചു.