പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ല്‍ ഈ ​പ​ണി​ക്ക് പോ​ക​രു​ത്; റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ വേ​ദി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കു​റ​വ് എം​എ​ല്‍​എ​യെ ചൊ​ടി​പ്പി​ച്ചു

നെ​ടു​ങ്ക​ണ്ടം:ഇ​ടു​ക്കി റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ സ​മ്മേ​ള​ന വേ​ദി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കു​റ​വ് എം​എ​ല്‍​എ​യെ ചൊ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെടെ 50 ഓ​ളം പേ​രു​ടെ പേ​രു​ക​ള്‍ നോ​ട്ടീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ എ​ത്തി​യ​ത്.‌

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ ഈ ​പ​ണി​ക്ക് പോ​ക​രു​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ എം.​എം. മ​ണി എം​എ​ല്‍​എ പ​റ​ഞ്ഞു.

താ​നു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​വ​രാ​ണെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.എ​ന്നാ​ല്‍, മേ​ള​യി​ലേ​ക്ക് ത​ങ്ങ​ളെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന് ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു മെംബ​ര്‍​മാ​രും പ​റ​യു​ന്നു.

വാ​ട്‌​സ്ആ​പ്പി​ല്‍ പ്രോ​ഗ്രാ​മി​ന്‍റെ നോ​ട്ടീ​സ് അ​യ​ച്ച​ത​ല്ലാ​തെ ഫോ​ണ്‍ വി​ളി​ച്ചു​പോ​ലും ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ക്ഷേ​പം.

Related posts

Leave a Comment