കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ ക​ട​ന്നു​പോ​ക​വേ ട്രാ​ക്കി​ൽ ക​ല്ല്: അ​ട്ടി​മ​റി​ശ്ര​മം അ​ന്വേ​ഷി​ക്കു​ന്നു

മം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ മം​ഗ​ളൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ർ​ധ​രാ​ത്രി ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി. സം​ഭ​വ​സ​മ​യം സ്ഥ​ല​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ര​ണ്ടു​പേ​ർ നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട്ടി​മ​റി ശ്ര​മം ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മം​ഗ​ളൂ​രു​വി​ന് തെ​ക്ക് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് മു​ക​ളി​ലെ ട്രാ​ക്കി​ലാ​ണ് ക​ല്ല് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​ത​ട​ക്കം ര​ണ്ടു ട്രെ​യി​നു​ക​ൾ ഈ​വ​ഴി ക​ട​ന്ന് പോ​യ​പ്പോ​ൾ വ​ലി​യ ശ​ബ്ദ​വും പ്ര​ക​മ്പ​ന​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ അ​ധി​കൃ​ത​രും ആ​ർ​പി​എ​ഫു​മെ​ത്തി ട്രാ​ക്കും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​ലി​യ ഉ​രു​ള​ൻ ക​ല്ലു​ക​ൾ ട്രാ​ക്കി​ന് മു​ക​ളി​ൽ വ​ച്ച​ത് ക​ണ്ടെ​ത്തി. ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ല്ലു​ക​ൾ ഉ​ര​ഞ്ഞ് ട്രാ​ക്കി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു.

സം​ഭ​വ​സ​മ​യം ഉ​ത്സ​വ​ത്തി​ന് പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് സ്ഥ​ല​ത്ത് ര​ണ്ടു​പേ​ർ നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ന്നു മൊ​ഴി ന​ൽ​കി​യ​ത്. സ്ഥ​ല​ത്തേ​ക്കു വ​രു​ന്ന വ​ഴി​ക​ളി​ലു​ള്ള സി​സി​ടി​വി​ക​ൾ അ​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment