ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കു പുറപ്പെട്ടു. ഇന്നു മുതൽ 24 വരെ കസാൻ നഗരത്തിൽ നടക്കുന്ന ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്താനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അടക്കമുള്ള മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളിൽനിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് പ്രതിസന്ധി എന്നിവ ഉൾപ്പെടെയുള്ള ആഗോള അശാന്തിയുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി. പുടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായത് ശ്രദ്ധേയമായി. ഈ വർഷം രണ്ടാം തവണയാണ് മോദിയുടെ റഷ്യൻ സന്ദർശനം. ജൂലൈയിൽ മോസ്കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ു