ഞാനും അമലും സുഹൃത്തുക്കളായിരുന്നു. കോളജ് കാലം തൊട്ട് എനിക്ക് അമലിനെ പരിചയമുണ്ട്. ഞങ്ങളുടെ ചെയർമാനായിരുന്നു. അതിനുശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. ഞങ്ങൾ ടച്ചുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തിരിച്ച് വന്ന് അമൽ ഒരു ആഡ് പ്ലാൻ ചെയ്തിരുന്നു.
ആ സമയത്ത് ഞാൻ ടെലിവിഷനിൽ ചെറുതായി കോന്പയറിംഗ് ഒക്കെ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ എന്നെ അവർ അപ്രോച്ച് ചെയ്തു. മാത്രമല്ല ഞങ്ങളുടെ വീടുകളും ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ ഞങ്ങൾ ആ പരസ്യം ചെയ്തു. പക്ഷെ അത് അത്ര പോപ്പുലറൊന്നുമായില്ല.
പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ വിവാഹം എങ്ങനെയോ അത് സംഭവിക്കുകയായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ലന്ന് ജ്യോതിർമയി പറഞ്ഞു.