എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്  ച​ട​ങ്ങ്; ദി​വ്യ​യെ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ക​ള​ക്ട​ർ

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലേ​ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.​പി. ദി​വ്യ​യെ താ​ൻ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ.​ വി​ജ​യ​ൻ.

സം​ഭ​വ​ത്തി​നുശേ​ഷം പി.​പി. ദി​വ്യ​യു​മാ​യി താ​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ഫോ​ൺ കോ​ൾ റെ​ക്കോ​ർ​ഡ് അ​ട​ക്കം ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​ ഗീ​ത​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

എ​ല്ലാ​വ​രു​ടെ​യും സൗ​ക​ര്യാ​ർ​ഥമാ​ണ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ത്ത​ത്.അ​ല്ലാ​തെ ര​ഹ​സ്യ​മാ​യി എ​ടു​ത്ത​ത​ല്ലാ​യെ​ന്നും ക​ള​ക്ട​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന​വീ​ൻ ബാ​ബു​വി​ന് അ​വ​ധി നി​ഷേ​ധി​ച്ചി​രു​ന്നെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​വും ക​ള​ക്ട​ർ ത​ള്ളി.

താ​ൻ അ​വ​ധി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും എ​ഡി​എം ന​വീ​ൻ ബാ​ബു​വു​മാ​യി ഔ​ദ്യോ​ഗി​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment