വ​ടി​വാ​ള്‍ ആ​ക്ര​മം, സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു പ​രി​ക്ക്: ഒ​ഴി​ഞ്ഞു​മാ​റി ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോൾ കൈ​ക്കു വെ​ട്ടേ​റ്റു

ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ല്‍ പ​ട്ടാ​പ്പക​ല്‍ വ​ടി​വാ​ള്‍ അ​ക്ര​മം. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് പ​രി​ക്കേ​റ്റു. സി​പി​എം ചേ​ര്‍​ത്ത​ല ടൗ​ണ്‍ വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗം ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ര്‍​ഡ് പു​തു​വ​ല്‍ നി​വ​ര്‍​ത്തി​ല്‍ ഷി​ബു​വി​നു നേ​രേയാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.

ഇന്നലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് വ​ട​ക്കേ കു​രി​ശു​ക​വ​ല​യി​ല്‍ വ​ച്ചാ​യി​രു​ന്നു ര​ണ്ടം​ഗ​സം​ഘം വ​ടി​വാ​ളു​മാ​യി അ​ക്ര​മം കാ​ട്ടി​യ​തെ​ന്നു ഷി​ബു പോ​ലീ​സി​നു മൊ​ഴി​ന​ല്‍​കി.

അ​ക്ര​മ​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് കൈ​ക്കു വെ​ട്ടേ​റ്റ​ത്. താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ല്‍​ ചി​കി​ത്സ തേ​ടി. വ​യ​ലാ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​നി​ടെ ത​ര്‍​ക്ക​മു​ണ്ടാ​യ​താ​യി വി​വ​ര​മു​ണ്ട്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യായാ​ണ് അ​ക്ര​മം ന​ട​ന്ന​തെ​ന്ന് പ​റ​യു​ന്നു. ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment