സ്വ​കാ​ര്യ ബ​സി​ല്‍ മ​ദ്യ​പ​ന്‍റെ പ​രാ​ക്ര​മം;​യാ​ത്ര​ക്കാ​രി​ക​ൾ ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​റ​ങ്ങി​യോ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോലീസിലേൽപ്പിച്ചു

നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സി​ല്‍ മ​ദ്യ​പ​ന്‍റെ പ​രാ​ക്ര​മം. ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ​ള​യ​ത്തു നി​ന്നു വ​ട​ക​ര​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് യു​വാ​വി​ന്‍റെ പ​രാ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​ഹ​യാ​ത്രി​ക​ര്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് എ​ട​ച്ചേ​രി ക​ളി​യാം​വെ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍ വ​ശ​ത്ത് ബ​സ് നി​ര്‍​ത്തി ക​ണ്ട​ക്ട​റും ഡ്രൈ​വ​റും പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും യാ​ത്ര​ക്കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ള്‍​ക്കും ഒ​പ്പം എ​ട​ച്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി.

താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​റി​യാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ മേ​ല്‍​ത​ട്ടി പോ​യ​താ​ണെ​ന്നും പ​റ​ഞ്ഞ് യു​വാ​വ് ബ​സി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

ക​ളി​യാം വെ​ള്ളി​പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍​പി​ലെ ഇ​ട​വ​ഴി​യി​ലൂ​ടെ ഓ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി എ​ട​ച്ചേ​രി പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വ് മ​ദ്യ​പി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍ നി​ന്നു ഉ​പ​യോ​ഗി​ച്ച മ​ദ്യ​കു​പ്പി​യും ക​ണ്ടെ​ത്തി. ഇ​തോ​ടെ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​ട്ട​യ​ച്ചു.

Related posts

Leave a Comment