പ​ല നാ​ൾ ക​ട്ടാ​ൽ ഒ​രു​നാ​ൾ പി​ടി​ക്ക​പ്പെ​ടും: കാ​റി​ല്‍ ഇ​രു​ന്ന് ഓ​ണ്‍​ലൈ​നി​ല്‍ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ന്‍​ഷ​ന്‍

എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ഇ​പ്പോ​ൾ പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് എ​ത്തു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും പ​ഞ്ചിം​ഗ് നോ​ക്കി​യാ​ൽ അ​റി​യാ​ൻ സാ​ധി​ക്കും. ചി​ല​ർ ഓ​ഫീ​സി​ൽ എ​ത്താ​ൻ വൈ​കി​യാ​ൽ വീ​ട്ടി​ലി​രു​ന്ന് അ​റ്റ​ന്‍റ​ൻ​സ് ഇ​ടാ​റു​മു​ണ്ട്. കാ​റി​ല്‍ ഇ​രു​ന്ന് ഓ​ണ്‍​ലൈ​നി​ല്‍ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ അ​ധ്യാ​പി​ക​യു​ടെ സസ്പെൻഷൻ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.

ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലെ ബൈ​കു​ന്ത്പൂ​ർ ബ്ലോ​ക്കി​ലെ രേ​ണു കു​മാ​രി എ​ന്ന അ​ധ്യാ​പി​ക​യാ​ണ് കാ​റി​ലി​രു​ന്ന് പ​ഞ്ച് ചെ​യ്ത​ത്. ഇ-​ശി​ക്ഷാ​കോ​ഷ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി എ​ല്ലാ അ​ധ്യാ​പ​ക​രും അ​വ​രു​ടെ ദൈ​നം​ദി​ന ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ബീ​ഹാ​റി​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പു​തി​യ മ​ര്‍​ഗ​നി​ര്‍​ദേ​ശം. അ​ധ്യാ​പ​ക​ര്‍ സ്കൂ​ള്‍ പ​രി​സ​ര​ത്ത് നി​ല്‍​ക്കു​ന്ന സെ​ല്‍​ഫി എ​ടു​ത്ത് ആ​പ്പി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യും വേ​ണം.

രേ​ണു കു​മാ​രി, കാ​റി​ല്‍ ഇ​രു​ന്നാ​ണ് ക​ഴി​ഞ്ഞ​മാ​സം ത​ന്‍റെ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​ധ്യാ​പി​ക​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ർ 9, 10, 13, 14, 23, 24, 27, ഒ​ക്ടോ​ബ​ർ 2 തീ​യ​തി​ക​ളി​ലാ​ണ് രോ​ണു കു​മാ​രി കാ​റി​ലി​രു​ന്ന് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ധ്യാ​പി​ക​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് ര​ണ്ട് ദി​വ​സ​ത്തി​ന​കം ഡി​ഇ​ഒ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ഡി​ഇ​ഒ യോ​ഗേ​ഷ് കു​മാ​ർ സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment