ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: റ​വ​ന്യൂ വ​കു​പ്പി​ന്‍റെ  അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്  ഉ​ട​ൻ കൈ​മാ​റും; ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത് ദി​വ്യ


തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ​ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​കു​പ്പുത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​ഗീ​ത​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്നോ നാ​ളെ​യോ സ​ർ​ക്കാ​രി​നു കൈ​മാ​റും. ഇ​ന്ന​ല​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു മു​ന്പ് റി​പ്പോ​ർ​ട്ട് കൈ​മാ​റു​മെ​ന്നു ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ കൈ​മാ​റി​യി​ല്ല.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റ​വ​ന്യൂ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു​ ബി​സ്വാ​ളി​ന് കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ട് പ​ഠി​ച്ച​ശേ​ഷം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ കു​റി​പ്പോ​ടുകൂ​ടി​യാ​കും മ​ന്ത്രി​ക്ക് ല​ഭി​ക്കു​ക.

എ​ഡി​എം മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യൂ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും.

അ​തേ​സ​മ​യം യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍​ ബാ​ബു​വി​നെ ആ​ക്ഷേ​പി​ക്കു​ന്ന പ്ര​സം​ഗദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​ത് പി.​പി.​ദി​വ്യ ത​ന്നെ​യെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലെ പ​രി​പാ​ടി ക​ണ്ണൂ​രി​ലെ ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ല്‍ മാ​ത്ര​മാ​ണ് റെ​ക്കോ​ര്‍​ഡ് ചെ​യ്ത​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ക​ട്ട് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നി​ല്‍ പി .​പി ദി​വ്യ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യത്.

കൂടാതെ ന​വീ​ന്‍ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഫ​യ​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും റ​വ​ന്യൂ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​റ​യു​ന്നു.അ​തേ​സ​മ​യം ദി​വ്യ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment