ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പി; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ; പാ​ച​ക​വേ​ള​യി​ൽ ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പു​ന്ന​ത് ഏ​തു​ത​രം ആ​ചാ​ര​മാ​ണ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച കൊ​ഴു​ക്കു​ന്നു

ബ​രാ​ബ​ങ്കി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പി​യി​ട്ട ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ രാം​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സു​ധി​യാ​മാ​വു ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലാ​ണു പാ​ച​ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ റൊ​ട്ടി​യി​ൽ തു​പ്പി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു.

ഫ​ത്തേ​പു​ർ ന​ബി​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഇ​ർ​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടു​ത്തി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ, ബാ​ഗ്പ​ത് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ്യ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നു പു​തി​യ നി​യ​മം ത​യാ​റാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പാ​ച​ക​വേ​ള​യി​ൽ ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പു​ന്ന​ത് ഏ​തു​ത​രം ആ​ചാ​ര​മാ​ണെ​ന്നു ചോ​ദി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment