കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആൾക്ക് 17 വർഷം കഠിന തടവിന്ശി ക്ഷി ച്ചു. 70,000രൂപ പിഴയടയ്ക്കുകയും വേ ണം. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
മലയിൻകീഴ് അണപ്പാട് ഇലവിങ്ങം വീട്ടിൽ മണിയൻ എന്നുവിളിക്കുന്ന ദേവരാജനെയാണ് (55) ശിക്ഷിച്ചത്.പിഴത്തുക കുട്ടിയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 17മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.2022 ഒക്ടോബർ 19നായിരുന്നു സംഭവം.വിവരമറിഞ്ഞ രക്ഷിതാക്കൾ മാറനല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്നത്തെ മാറനല്ലൂർ എസ്എച്ച്ഒ സന്തോഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും എട്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.