കൂടുതലും ചെറുപ്പക്കാരെ ആകർഷിക്കുന്നതിനു വേണ്ടിയാകും ഫാസ്റ്റ് ഫുഡുകൾ നിരത്തിലിറക്കുന്നത്. പല വെറൈറ്റിയിലുള്ള ഭക്ഷണങ്ങൾ ഇന്ന് വിൽപനക്ക് വയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് പിസ. ഇത് കഴിക്കാൻ കൊതിയില്ലാത്തവർ കുറവാണ്. കഴിഞ്ഞ ദിവസം ജർമനിയിലെ ഒരു റെസ്റ്റോറന്റിലെ പിസയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അവിടെ ഒരു പിസയ്ക്ക് മാത്രം ധാരാളം ആവശ്യക്കാരെത്തി. പിസക്ക് ഇത്രമേൽ ഡിമാന്റോ എന്ന് കേട്ടവർ അത്ഭുതപ്പെട്ടു. നന്പർ 40 എന്ന പിസയ്ക്കാണ് ധാരാഴം ആവശ്യക്കാരെത്തിയത്. എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് മനസിലാക്കിയ ഫുഡ് ഇൻസ്പെക്ടർമാർ റെസ്റ്റോറെന്റിൽ പരിശോധനക്കെത്തി.
പിന്നാലെ നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നു. പിസയില്‍ അസംസ്കൃതവസ്തുവായി ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായ കൊക്കെയ്നാണ്. പിന്നാലെ പിസാ മാനേജറെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെ ജാമ്യത്തിൽ വിട്ടു.
എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ഇയാള്‍ മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചു. ഇയാളെ പിന്തുടർന്ന പോലീസ് ഞെട്ടിപ്പോയി. ഇയാൾക്ക് പിന്നിൽ വൻ മയക്കുമരുന്ന് ശൃംഖല തന്നെയുണ്ടെന്ന് ബോധ്യമായി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജര്‍മ്മനിയിലെ ശക്തമായ സ്വകാര്യതാ നിയമത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് ഏതാണെന്നോ, എവിടെയാണെന്നോ, റസ്റ്റോറന്റ് ഉടമ ആരാണെന്നോ ഉള്ള ഒരു വിവരവും പോലീസ് പുറത്ത് വിട്ടില്ല.