ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ഹോക്കി മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. 16 വർഷം നീണ്ട കരിയറിനാണ് ഇരുപത്തൊന്‍പതുകാരിയായ റാണി വിരാമമിട്ടിത്.
2008ൽ മുതൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാണ് റാണി. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോൾ റാമിയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ.
വനിതാ ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ് ഓഫ് പഞ്ചാബ് ആൻഡ് ഹരിയാനയുടെ മെന്ററാണ് റാണി. 2023 മുതൽ അണ്ടർ 17 വനിതാ ടീമിന്റെ പരിശീലകയുമാണ്. സായിയിൽ സഹപരിശീലക റോളിലുമുണ്ടായിരുന്നു.
നന്പർ 28 റിട്ടയേർഡ്
റാണി രാംപാലിനോടുള്ള ആദരസൂചകമായി അവർ അണിഞ്ഞിരുന്ന 28-ാം നന്പർ ജഴ്സി ഹോക്കി ഇന്ത്യ റിട്ടയർ ചെയ്തു. 2020ൽ ഖേൽ രത്നയും പദ്മശ്രീയും നൽകി രാജ്യം ആദരിച്ചിരുന്നു. 2017 ഏഷ്യ കപ്പ്, 2016 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി, 2016 സൗത്ത് ഏഷ്യൻ ഗെയിംസ് ടൂർണമെന്റുകളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു.