കങ്കുവയിലെ യോല ഗാനത്തിൽ അ​മി​ത ശ​രീ​ര പ്ര​ദ​ർ​ശ​നം: കട്ട് പറഞ്ഞ് സെൻസർ ബോർഡ്

ആ​രാ​ധ​ക​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന സൂ​ര്യ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ക​ങ്കു​വ. സി​രു​ത്തെ ശി​വ​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന സൂ​ര്യ​യു​ടെ ബ്ര​ഹ്‌​മാ​ണ്ഡ ചി​ത്രം ന​വം​ബ​ര്‍ 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ലെ യോ​ലോ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ലെ രം​ഗ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്.

ക​ങ്കു​വ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി സൂ​ര്യ​യും ബോ​ളി​വു​ഡ് ന​ടി ദി​ഷ പ​ഠാ​നി​യും ഭാ​ഗ​മാ​യ ഗാ​ന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗാ​ന​രം​ഗ​ങ്ങ​ളി​ൽ അ​മി​ത ശ​രീ​ര പ്ര​ദ​ർ​ശ​ന​മു​ണ്ടെ​ന്നും ആ ​രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യോ സി​ബി​എ​ഫ്സി അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് പ​രി​ഷ്ക​രി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം ഇ​തി​നോ​ട​കം ‘യോ​ലോ’ ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ദേ​വി ശ്രീ ​പ്ര​സാ​ദ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് വി​വേ​ക​യാ​ണ് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ലു​ക്കി​ലാ​ണ് സൂ​ര്യ ഗാ​ന​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ടൈം ​ട്രാ​വ​ലി​ലൂ​ടെ ക​ഥ പ​റ​യു​ന്ന സ​യ​ന്‍​സ് ഫി​ക്ഷ​ന്‍ സി​നി​മാ​ണ് ക​ങ്കു​വ. ബോ​ബി ഡി​യോ​ളാ​ണ് സി​നി​മ​യി​ല്‍ വി​ല്ല​നാ​യി എ​ത്തു​ന്ന​ത്. ബോ​ബി ഡി​യോ​ളി​ന്റെ കോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കൂ​ടി​യാ​ണ് ക​ങ്കു​വ. അ​നി​മ​ല്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട വി​ല്ല​ന്‍ വേ​ഷ​ത്തി​നു ശേ​ഷം ബോ​ബി ഡി​യോ​ളി​ന്‍റേതാ​യി റി​ലീ​സി​നെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 1000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​ങ്കു​വ​യി​ല്‍ യോ​ദ്ധാ​വാ​യാ​ണ് സൂ​ര്യ എ​ത്തു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം ദി​ഷ പ​ഠാ​നി​യാ​ണ് നാ​യി​ക. സ്റ്റു​ഡി​യോ ഗ്രീ​നും യു​വി ക്രി​യേ​ഷ​ന്‍​സും ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന സി​നി​മ​യു​ടെ ബ​ജ​റ്റ് 350 കോ​ടി​യാ​ണ്. ദേ​വി ശ്രീ ​പ്ര​സാ​ദ് ആ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം വെ​ട്രി പ​ള​നി​സാ​മി. നി​ഷാ​ദ് യൂ​സ​ഫാ​ണ് ഈ ​ചി​ത്ര​ത്തി​ന്റെ എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​കു​ലം മൂ​വി​സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ല്‍ വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

യോ​ഗി ബാ​ബു, പ്ര​കാ​ശ് രാ​ജ്, കെ.​എ​സ്. ര​വി​കു​മാ​ര്‍, ജ​ഗ​പ​തി ബാ​ബു, ഹാ​രി​ഷ് ഉ​ത്ത​മ​ന്‍, ന​ട​രാ​ജ​ന്‍ സു​ബ്ര​മ​ണ്യം, ആ​ന​ന്ദ് രാ​ജ്, വ​സു​ന്ധ​ര ക​ശ്യ​പ്, റെ​ഡി​ന് കി​ങ്സ്ലി, കോ​വൈ സ​ര​ള എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ക​ലാ​സം​വി​ധാ​നം- മി​ല​ന്‍, ര​ച​ന- ആ​ദി നാ​രാ​യ​ണ, സം​ഭാ​ഷ​ണം- മ​ദ​ന്‍ ക​ര്‍​ക്കി, ആ​ക്ഷ​ന്‍- സു​പ്രീം സു​ന്ദ​ര്‍.

Related posts

Leave a Comment