ദേശീയഗാനം ഒരു ദേശത്തിന്റെ വികാരമാണ്. ദേശത്തെ സ്നേഹിക്കുന്നവർ ദേശീയഗാനം എപ്പോൾ കേട്ടാലും എഴുന്നേറ്റ് നിൽകുമെന്നതിൽ സംശയമില്ല. അതിനൊരു ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്ന് പെയിന്റ് ചെയ്യുകയാണ്. പെട്ടന്നാണ് തൊട്ടടുത്ത സ്കൂളിൽ നിന്ന് ദേശീയഗാനം കേട്ടത്. പെട്ടന്നയാൾ തന്റെ ജോലി നിർത്തി, വീതി കുറഞ്ഞ സണ്‍ഷെയ്ഡില്‍ അനങ്ങാതെ നിന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് തൊഴിലാളിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു. ദേശീയ ഗാനം കേട്ടിട്ടും മറ്റുള്ളവർ അത് വകവയ്ക്കാതെ തങ്ങളുടെ കാര്യങ്ങളിൽ മുഴുകുമ്പോഴും അത്യന്തം അപകടകരമായ സാഹചര്യത്തിലും ഇദ്ദേഹം ദേശീയഗാനത്തോടുള്ള ബഹുമാനം കാണിക്കുന്നു. എന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്.