ഷാജഹാൻപൂർ: വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും കാമറയിൽ പകർത്തി. തനിക്ക് സ്വകാര്യമായി കാണാൻ ആദ്യരാത്രിയുടെ നിമിഷങ്ങൾ രഹസ്യകാമറയിലും പകർത്തി വരൻ. എന്നാൽ ഒളികാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സുഹൃത്ത് കൈക്കലാക്കി. പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുന്നെന്ന പരാതിയുമായി യുവാവ്. ചതിയുടെ കഥ പുറത്ത് വരുന്നത് ഉത്തരപ്രദേശിൽ നിന്ന്.
പരാതിയുടെ അടിസ്ഥാനത്തിൽ ശിവം മിശ്ര എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. മിശ്രയുടെ നിർദ്ദേശപ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുവാവ് വിവാഹിതനായത്. വിവാഹത്തിന് പിന്നാലെ ആദ്യ രാത്രിയിലെദൃശ്യങ്ങൾ യുവാവ് സ്വയം ഒളികാമറ ഉപയോഗിച്ച് പകർത്തുകയായിരുന്നു.
പിന്നീട് ഈ ദൃശ്യങ്ങൾ കൈക്കലാക്കിയ ശിവം മിശ്ര ഈ ദൃശ്യങ്ങൾ കാണിച്ച് സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ശിവം മിശ്ര സുഹൃത്തിന്റെ പക്കൽ നിന്നും നിരവധി തവണ പണം കൈക്കലാക്കുകയും ചെയ്തു. പരാതിയെത്തുടർന്ന്, ശിവം മിശ്രയ്ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ആക്രമണം), 504 (മനഃപൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.