റീ​ൽ​സ് എ​ടു​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ്ടേ അ​ന്പാ​നെ..! പു​ലി​വാ​ല് പി​ടി​ച്ച് ചി​ലി​യ​ൻ യു​വ​തി

ടോ​ക്കി​യോ: റീ​ൽ​സ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് തെ​റ്റൊ​ന്നു​മ​ല്ല. എ​ന്നാ​ൽ, റീ​ൽ​സ് എ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ആ​കെ പൊ​ല്ലാ​പ്പാ​കും. ചി​ലി​യ​ൻ ജിം​നാ​സ്റ്റും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ മ​രി​യ ഡെ​ൽ മാ​ർ പെ​ര​സി​ന് ഉ​ണ്ടാ​യ അ​നു​ഭ​വം, റീ​ൽ​സ് എ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം പാ​ഠ​മാ​യി​രി​ക്കു​ക​യാ​ണ്.

വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണു മ​രി​യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. വ​ർ​ക്കൗ​ട്ടി​നാ​യി ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​താ​ക​ട്ടെ ജ​പ്പാ​നി​ലു​ള്ള​വ​ർ വി​ശു​ദ്ധ​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഷി​ന്‍റോ ഗേ​റ്റ്. ഗേ​റ്റി​ൽ പി​ടി​ച്ച് പു​ൾ അ​പ്പു​ക​ൾ എ​ടു​ക്കു​ന്ന റീ​ൽ​സ് പ്ര​ച​രി​ച്ച​തോ​ടെ ജ​പ്പാ​നി​ലാ​കെ യു​വ​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു.

റീ​ൽ​സ് എ​ടു​ക്കാ​ൻ വേ​റെ സ്ഥ​ല​ങ്ങ​ളി​ല്ലേ, എ​ന്തി​നാ​ണു വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി. ടോ​റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷി​ന്‍റോ ഗേ​റ്റു​ക​ൾ പു​ണ്യ​ഭൂ​മി​യു​ടെ അ​തി​ർ​ത്തി​ക​ളാ​യി​ട്ടാ​ണു വി​ശ്വാ​സി​ക​ൾ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഷി​ന്‍റോ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​ണു പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ഇ​ത്ത​രം ഗേ​റ്റു​ക​ൾ. വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തോ​ടെ റീ​ൽ​സ് പി​ൻ​വ​ലി​ക്കു​ക​യും സം​ഭ​വി​ച്ച​തി​ൽ ഖേ​ദം അ​റി​യി​ച്ച് മ​രി​യ മ​റ്റൊ​രു വീ​ഡി​യോ ഇ​ടു​ക​യും ചെ​യ്തു. ചി​ന്തി​ക്കാ​തെ ചെ​യ്ത പ്ര​വൃ​ത്തി​യാ​ണെ​ന്നും അ​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും അ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment