പ്ര​തി​ശ്രു​ത ‌വ​ര​ന്‍റെ മു​ന്നി​ൽ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം​ചെ​യ്തു: സം​ഭ​വം ഒ​ഡീ​ഷ​യി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ന​യാ​ഗ​ർ ജി​ല്ല​യി​ലെ വ​ന​ത്തി​ൽ 21 കാ​രി​യെ പ്ര​തി​ശ്രു​ത വ​ര​ന്‍റെ മു​ന്നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഫ​ത്തേ​ഗ​ർ രാ​മ​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് യു​വ​തി​യും പ്ര​തി​ശ്രു​ത​വ​ര​നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

പി​താ​ഖൈ വ​ന​ത്തി​നു സ​മീ​പം അ​ജ്ഞാ​ത​രാ​യ മൂ​ന്നു പേ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ത​ട​ഞ്ഞു​നി​ർ​ത്തി ബ​ല​മാ​യി വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. യു​വാ​വി​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ മൂ​ന്നു പേ​രും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ സം​ഭ​വം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തു. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment