കോഴിക്കോട്: ഡിസിസി പ്രസിഡന്റ് അയച്ച കത്ത് പുറത്തുവന്ന സംഭവം വളരെ ഗൗരവതാരമാണെന്ന് കെ. സുധാകരൻ. സംഭവം വിശദമായി അന്വേഷിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പല പേരുകളും തെരഞ്ഞെടുപ്പിന് മുൻപ് വന്നിട്ടുണ്ട്. അതിനുശേഷം കത്ത് പുറത്ത് വന്നത് ഗൗരവകരമായ വിഷയമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.